എസ്എഫ്ഐ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിച്ചു; ആഢംബരക്കാര്‍ വാങ്ങിയ സിഐടിയു നേതാവിന്‍റെ അംഗത്വം റദ്ദാക്കും; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

Jaihind Webdesk
Sunday, July 2, 2023

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിൽ എസ്എഫ്ഐക്കെതിരെ കനത്ത വിമർശനം. എസ്എഫ്ഐ ഉണ്ടാക്കുന്ന വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതായി അംഗങ്ങൾവിമർശനം ഉയർത്തി.എസ്എഫ്ഐയിൽ അഴിച്ചുപണി നടത്തുന്നതിനെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഇന്നത്തെ സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകും.

എസ്എഫ്ഐയിലെ വ്യാജരേഖ ആൾമാറാട്ട വിവാദങ്ങൾക്കെതിരെകടുത്ത വിമർശനമാണ് സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നത്. ആലപ്പുഴയിലെ നിഖിൽ തോമസിന്‍റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും, കെ. വിദ്യയുടെ മഹാരാജാസ് കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും കാട്ടാക്കട കോളേജിലെ ആൾമാറാട്ടവും സിപിഎമ്മിനു വലിയ നാണക്കേടുണ്ടാക്കിയതായി സംസ്ഥാന സമിതിയിൽവിമർശനമുയർന്നു.
ഈ സാഹചര്യത്തിൽ വിദ്യാർത്ഥി സംഘടനയിൽ തിരുത്ത് അനിവാര്യമാണെന്നാണ് പാർട്ടി വിലയിരുത്തിയത്. ഇതിനായി സംഘടനാ തലത്തിൽ ശക്തമായ ഇടപെടൽ വേണമെന്ന്അംഗങ്ങൾ ആവശ്യപ്പെട്ടു. എസ്.എഫ്.ഐയെ തിരുത്തണമെന്നും നിയന്ത്രിക്കണമെന്നുമുള്ള ശക്തമായ ആവശ്യമാണ്സംസ്ഥാന സമിതിയിൽ പൊതുവേ ഉയർന്നത്.

എസ്എഫ്ഐ ൽ അഴിച്ചുപണി ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. ഉടൻ നടക്കുന്ന എസ്എഫ്ഐയുടെ സംസ്ഥാന പഠന ക്യാമ്പിന് ശേഷമാകും അഴിച്ചു പണി . ഇതു സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഇന്നത്തെ സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകും.
സിഐ ടിയു നേതാവിന്റെ മിനി കൂപ്പർ വിവാദത്തിലും കനത്ത വിമർശനമാണ് ഉയർന്നത്.
മിനി കൂപ്പർ വിവാദത്തിൽ അനിൽകുമാറിന്‍റെ പാർട്ടി അംഗത്വം റദ്ദാക്കും. സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുമ്പോൾ പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതാവായ പി കെ അനിൽകുമാർ ആഡംബര കാർ വാങ്ങിയത് വലിയ വിവാദമായിരുന്നു.
കൈതോലപ്പായ വിവാദവും കെ സുധാകരനെതിരെയുള്ള വധ ശ്രമ
വെളിപ്പെടുത്തലും വൻവിവാദംഉയർത്തുന്നതിനിടയിലാണ് സിപിഎം സംസ്ഥാന സമിതി യോഗം തുടരുന്നത്.