കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ ആക്രമണം; പയ്യന്നൂര്‍ കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Tuesday, March 5, 2019

കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐയുടെ ആക്രമണം. അഞ്ച് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ചുവരെഴുത്തുമായുണ്ടായ തര്‍ക്കമാണ് എസ്.എഫ്.ഐയുടെ ഭീകരവാഴ്ച്ചയ്ക്ക് കാരണമായത്. കെ.എസ്.യു പ്രവര്‍ത്തകരുടെ ചുവരെഴുത്തിന് മുകളിലായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം എഴുതി മറയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുനേരെ എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ എസ്.എഫ്.ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പയ്യന്നൂര്‍ കോളജ് യൂണിറ്റ് പ്രസിഡന്റ് ഹര്‍ഷരാജ് സി.കെ. നിയോജകമണ്ഡലം പ്രസിഡന്റ് അകാശ് ഭാസ്‌കരന്‍, മുഹമ്മദ് തുടങ്ങീ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റത്.