മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാറില്‍ എസ്.എഫ്.ഐ അതിക്രമം; അംഗവൈകല്യമുള്ള ജീവനക്കാരനെ കയ്യേറ്റം ചെയ്തു, പണം കവർന്നു

Jaihind Webdesk
Friday, September 13, 2019

തൊടുപുഴയിലെ സ്വകാര്യ മദ്യവിൽപന ശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ബാറിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അംഗവൈകല്യമുള്ള ജീവനക്കാരനെ മർദിക്കുകയും പണം കവരുകയും ചെയ്തു.

പുലർച്ചെ 1 മണിക്ക് ബാറിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മദ്യം ആവശ്യപ്പെടുകയും പ്രവര്‍ത്തനസമയം കഴിഞ്ഞതിനാല്‍ നല്‍കാനാവില്ലെന്ന് ബാര്‍ ജീവനക്കാര്‍ അറിയച്ചതോടെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. മർദിച്ചതിന് പുറമെ പണം കവരുകയും ചെയ്തു. എസ്.എഫ്.ഐ ഇടുക്കി ജില്ലാ ഭാരവാഹികളായ നാല്  പ്രവര്‍ത്തകരാണ് ബാർ ജീവനക്കാരനെ കയ്യേറ്റം ചെയ്തത്. അംഗവൈകല്യമുള്ള ആളെയാണ് ഇവര്‍ മർദിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ബാര്‍ ഉടമ പോലീസില്‍ പരാതി നല്‍കി. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

വീഡിയോ കാണാം:

teevandi enkile ennodu para