മൂവാറ്റുപുഴയിൽ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനോട് ജീവനക്കാരുടെ ക്രൂരത

മൂവാറ്റുപുഴയിൽ സ്വകാര്യ ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനോട് ജീവനക്കാരുടെ ക്രൂരത. ബസിൽ നിന്ന് വലിച്ചിഴച്ച് ഇറക്കിവിട്ട രോഗി മരിച്ചു. സേവ്യറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും ആരോപണം. പോലീസ് കേസെടുത്തു. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ സ്വകാര്യ ബസിൽ നിന്നു ഇറക്കിവിട്ട അവശനായ രോഗി മരിച്ചു. എ.ഇ സേവ്യർ (68) ഇടക്കുന്നേൽ ആണ് മരിച്ചത്. DKTF ജില്ലാ സെക്രട്ടറിയാണ്.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് ആരോപണം.

വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പൊലീസ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ റോഡ് ഉപരോധിച്ചു . മുവാറ്റുപുഴ വണ്ണപുറം റോഡാണ് ഉപരോധിച്ചത്

അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആരെയും പ്രതി ചേർത്തിട്ടില്ല. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം അന്വേഷണം നടത്തി കൂടുതൽ നടപടികൾ സ്വീകരിക്കും.

Comments (0)
Add Comment