സി.ബി.ഐ ഡയറക്ടറെ മാറ്റി

Thursday, January 10, 2019

സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ സമിതി യോഗത്തിന്‍റേതാണ് തീരുമാനം. സമിതിയിലുള്ള കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പ് മറികടന്നാണ് തീരുമാനം.

ചൊവ്വാഴ്ചയാണ് അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടറായി വീണ്ടും നിയമിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാടില്ലെന്ന നിബന്ധനയോടെയായിരുന്നു സുപ്രീം കോടതി അലോക് വര്‍മയെ വീണ്ടും സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്. ചുമതലയേറ്റെടുത്ത് ഒരു ദിവസം പിന്നിടുമ്പോഴാണ് ഇപ്പോള്‍ അലോക് വര്‍മയെ ഡയറക്ടര്‍സ്ഥാനത്തുനിന്ന് വീണ്ടും നീക്കിയിരിക്കുന്നത്.