ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി

Jaihind Webdesk
Tuesday, December 4, 2018

Sabarimala-Pilgrims-3

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. നിരോധനാജ്ഞ ശനിയാഴ്ച വരെ തുടരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ശനിയാഴ്ച അര്‍ധരാത്രി വരെ ഇലവുങ്കല്‍‌, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ തുടരും.

അയ്യപ്പദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസമുണ്ടായിരിക്കില്ല. നിരോധനാജ്ഞ നീട്ടണമെന്ന എസ്.പിയുടെയും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ചവരെ നിരോധനാജ്ഞ നീട്ടിക്കൊണ്ട് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയത്.