കവളപ്പാറയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു; ഇന്ന് ജിപിആർഎസ് സംവിധാനം ഉപയോഗിച്ച് പരിശോധന

നിലമ്പൂർ കവളപ്പാറയിൽ തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിനെ സഹായിക്കാൻ ജി.പി.ആർ.എസ് സംവിധാനവുമായി ആറു വിദഗ്ദ്ധരടങ്ങിയ സംഘം ഇന്ന് ഉച്ചയോടെ കവളപ്പാറയിലെത്തും. ഹൈദരബാദിൽ നിന്നാണ് സംഘമെത്തുന്നത്.

പുത്തുമല ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ ഒമ്പതാം ദിവസത്തിലേക്ക്. മണ്ണിനടിയിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തുക എന്ന ഉറച്ച തീരുമാനത്തോടെയാണ് സർവസന്നാഹങ്ങളുമായി തിരച്ചിൽ തുടരുന്നത്. ദുരന്തത്തിൽപ്പെട്ട ഏഴ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. എൻ.ഡി.ആർ.എഫ്, പൊലീസ്, ഫയർഫോഴ്സ് എന്നീ വിഭാഗങ്ങളിലെയും വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവർത്തകരേയും ഉൾപ്പെടുത്തിയാണ് തിരച്ചിൽ സംഘം രൂപീകരിച്ചിട്ടുള്ളത്. ഡ്വാഗ് സ്‌ക്വാഡിനെ കൊണ്ടുവന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെളി പുതഞ്ഞ് നിൽക്കുന്ന ചതുപ്പിൽ നായ്ക്കൾക്ക് ഇറങ്ങുന്നത് പ്രയാസമായിരുന്നു. കോഴിക്കോട് നിന്നെത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രവർത്തകർ മാപ്പ് തയ്യാറാക്കി തിരച്ചിലിൽ ഏർപ്പെട്ടിട്ടുണ്ട്. കാണാതായവരുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലാണ് ഇന്നലെ തിരച്ചിൽ നടന്നത്. റഡാർ സംവിധാനം ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടന്നുവരുന്നു.

kavalappara
Comments (0)
Add Comment