നവ കേരള സദസ്സിനായി സ്കൂളിന്‍റെ മതിൽ പൊളിച്ചു; പങ്കെടുക്കുന്നവരുടെ സുരക്ഷയെ കരുതിയെന്ന് വിശദീകരണം

കൊച്ചി: നവ കേരള സദസ്സിന് വേണ്ടി പറവൂർ ഹയർസെക്കൻഡറി സ്കൂളിന്‍റെ മതിൽ പൊളിച്ചു. സ്കൂളിന്‍റെ പടിഞ്ഞാറേ ഭാഗത്തെ മതിലിന്‍റെ എട്ടു മീറ്ററോളം ആണ് പൊളിച്ചത്. പറവൂർ തഹസിൽദാരുടെയും പോലീസിന്‍റെയും സാന്നിധ്യത്തിലാണ് മതിൽ പൊളിച്ചത്. നവ കേരള സദസ്സിനുശേഷം വീണ്ടും മതിൽ കെട്ടി നൽകുമെന്ന് സംഘാടകസമിതി വ്യക്തമാക്കി. മതിൽ പൊളിക്കുന്നതിനെതിരെ പറവൂർ നഗരസഭ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷയെ കരുതിയാണ് നടപടിയെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.

Comments (0)
Add Comment