പുൽവാമ ഭീകരാക്രമണം : പാക് അനുകൂല പോസ്റ്റിട്ട് അധ്യാപിക അറസ്റ്റില്‍

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ട അധ്യാപിക അറസ്റ്റിൽ. ബാംഗ്ലൂരിലാണ് സംഭവം. കർണാടക ശിവപുരയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ജിലേഖബിയാണ് അറസ്റ്റിലായത്. ഫെയ്‌സ് ബുക്കിലാണ് ജിലേഖബി പാകിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ടത്.

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാനെ അനുകൂലിച്ച് പോസ്റ്റിട്ട അദ്ധ്യാപികയെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്.’പാകിസ്ഥാൻ കി ജയ്’ എന്ന തരത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന പോസ്റ്റായിരുന്നു ഇവർ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ബേലേഗാവി സ്വദേശിയാണ് ജിലേഖബി.

പോസ്റ്റ് ചർച്ചയായതോടെ ഇവരുടെ വീട് ജനങ്ങൾ വളയുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ജിലേഖബിയെ കോടതിയിൽ ഹാജരാക്കിയതിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ അധ്യാപികയുടെ വീടിന് തീവച്ചു. ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കിയെന്നും എന്നാല്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും പൊലീസ് അറിയിച്ചു.

ഗുവാഹത്തിയിലെ ഒരു കോളേജ് അധ്യാപികയേയും കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ സസ്‌പെന്‍റ് ചെയ്തിരുന്നു. സ്വകാര്യ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായ പാപ്രി ബാനർജിയെയാണ് സസ്‌പെന്‍റ് ചെയ്തത്. ഇന്ത്യൻ ആർമിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പോസ്റ്റിട്ടതിനായിരുന്നു നടപടി.

Pulwama Attack
Comments (0)
Add Comment