കൊല്ലം: ചിതറയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. പേഴുമൂട് യുപിഎസിലാണ് അപകടം നടന്നത്. സ്കൂളിലെ പ്രധാന കെട്ടിടമാണ് തകർന്നു വീണത്. ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് നിലംപതിച്ചത്.
കഴിഞ്ഞ രാത്രിയിലാണ് കെട്ടിടം തകർന്നു വീണത്. 1985-ൽ സ്ഥാപിച്ച മനേജ്മെന്‍റ് സ്കൂൾ ആണ് തകർന്നത്. വർഷങ്ങളായി കെട്ടിടം അപകട ഭീഷണിയിലായിട്ടും പുതുക്കിപണിയാൻ മാനേജ്മെന്‍റ് തയാറായില്ലെന്ന് പിടിഎ പ്രസിഡന്‍റ് സെയ്ഫുദ്ദീൻ
ആരോപിച്ചു.