കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

Wednesday, September 12, 2018

ന്യൂഡല്‍ഹി: മെഡിക്കൽ പ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. സര്‍ക്കാര്‍ നിലപാട് ഭരണഘടനാവിരുദ്ധമെന്നും കോടതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും സുപ്രീം കോടതിയുടെ വിമര്‍ശനം. ക്രമവിരുദ്ധമായി MBBS പ്രവേശനം നേടിയവരെ സംരക്ഷിക്കാനാണ്ഓര്‍ഡിനന്‍സെന്നും നിരീക്ഷണം.

സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗണ്‍സില്‍ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് തുറന്ന കോടതിയിൽ നടത്തിയ പ്രസ്താവത്തിൽ ജസ്റ്റിസ് അരുൺ മിശ്ര പരാമർശിച്ചില്ല .