ലാവലിന്‍ കേസ് ജനുവരിയില്‍ പരിഗണിക്കും

Jaihind Webdesk
Friday, November 2, 2018

ലാവലിൻ കേസിലെ അന്തിമ വാദം എപ്പോൾ പരിഗണിക്കുമെന്ന് ജനുവരി രണ്ടാം വാരം തീരുമാനിക്കുമെന്ന് സുപ്രീം കോടതി. എല്ലാ ഹര്‍ജികളും ഒരുമിച്ചു പരിഗണിക്കാനാണ് ഉദ്ദേശമെന്ന് കോടതി പറഞ്ഞു.

അന്തിമ വാദം എപ്പോൾ തുടങ്ങാമെന്ന് ജനുവരി രണ്ടാം വാരം ഉത്തരവ് ഇറക്കും. തന്‍റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികൾ ഉണ്ടെന്ന് പിണറായിയുടെ അഭിഭാഷകൻ വി ഗിരി പറഞ്ഞു. വാദം കേട്ട് അപ്പീലുകൾ തീർപ്പാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.