രാഹുല്‍ ഗാന്ധിയുടെ വേദിയില്‍ താരമായി സഫ ഫെബിന്‍

Jaihind News Bureau
Thursday, December 5, 2019

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായി കരുവാരക്കുണ്ട് ജി. എച്ച്. എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി സഫ ഫെബിൻ. ജീവിതത്തിൽ കിട്ടിയ വലിയ സന്തോഷമുള്ള നിമിഷമാണെന്നും അഭിമാനമുണ്ടെന്നും സഫ ജയ്‌ഹിന്ദ്‌ ന്യൂസിനോട് പറഞ്ഞു.

സ്കൂളില്‍ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് എത്തിയ രാഹുൽ ഗാന്ധി, പ്രസംഗം തുടങ്ങിയ ശേഷമായിരുന്നു ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ എന്ന് അഭ്യർത്ഥിച്ചത്. സദസിനിടയിൽ നിന്ന് തയാറാണെന്ന് ആംഗ്യം കാണിച്ച പെണ്‍കുട്ടിയെ രാഹുൽ ഗാന്ധി വേദിയിലേക്ക് വിളിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ വഴിയൊരുക്കിയതോടെ നിലമ്പൂർ കരുവാരകുണ്ട് ഗവ. എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിനി സഫ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് പരിഭാഷയേകാനെത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ലളിതമായ ഭാഷയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ അതിസുന്ദരമായി തർജ്ജുമ ചെയ്ത സഫ നാട്ടിലെ താരമായെന്ന് മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനവും ഏറ്റുവാങ്ങി.

പരിഭാഷ ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞ രാഹുൽ ഗാന്ധി തനിക്ക് നന്ദി പറഞ്ഞ് ചോക്കളേറ്റും നൽകിയെന്ന് സഫ പറഞ്ഞു.

 

teevandi enkile ennodu para