പ്രതിപക്ഷ പ്രതിഷേധം : നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിന് മുന്നില്‍ നിയമസഭ ഇന്നും തടസ്സപ്പെട്ടു. സഭ സമ്മേളനം തുടങ്ങിയ ഉടന്‍ തന്നെ സഭ നടപടികളുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. എന്നാല്‍ പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍  തന്‍റെ പ്രസംഗത്തില്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചതായിരുന്നു ബഹളത്തിന് തുടക്കം. പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേയ്ക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു.

പിന്നീട് ഭരണപക്ഷാംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് നേര്‍ക്ക്നേര്‍ ആയി. ഇതിനിടെ ചോദ്യോത്തരവേളയും മന്ത്രി രാജുവിന്‍റെ മറുപടിയും ബഹളത്തില്‍ മുങ്ങി. പിന്നീട് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കുകയും. മറ്റ് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

Ramesh Chennithalaniyamasabha
Comments (0)
Add Comment