തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടക്കും

തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും. നിരവധി ഭക്തരാണ് ഇപ്പോഴും സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം യുവതികള്‍ക്ക് ശബരിമല പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. നിലയ്ക്കല്‍ ഉള്‍പ്പെടെ നാലിടത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി വരെ തുടരും. വൈകിട്ട് ഏഴുമണിക്ക് ശേഷം സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടുകയില്ല.

ശബരിമലയിൽ ഇന്നും സ്ത്രീകൾ എത്താൻ സാധ്യതയുണ്ട്. എന്നാല്‍ സമരക്കാരുടെ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സന്നിധാനത്ത് നിന്നും പമ്പയില്‍ നിന്നും നിലയ്ക്കലില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെതുടര്‍ന്ന് പല മാധ്യമ പ്രവര്‍ത്തകരും പിന്‍വാങ്ങുകയാണ്.

ശബരിമലയില്‍ പ്രായഭേദമന്യേ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസത്തിലേത്. ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് സന്നിധാനത്തേക്ക് കടക്കാനായി എത്തിയത്.

Sabarimala
Comments (0)
Add Comment