ശബരിമല : വിധിക്ക് എതിരായ എല്ലാ ഹർജികളും ഇന്ന് പരിഗണിക്കും

Jaihind Webdesk
Wednesday, February 6, 2019

Sabarimala-SC

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് എതിരായ എല്ലാ ഹർജികളും ഭരണഘടനാ ബഞ്ച് ഇന്ന് പരിഗണിക്കും.  55 പുനഃപരിശോധന ഹർജികൾ, 4 റിട്ട് ഹർജികൾ, 2 പ്രത്യേക അനുമതി ഹർജികൾ, 2 ട്രാൻസ്ഫർ പെറ്റീഷനുകൾ എന്നിവയാണ് പരിഗണിക്കുന്നത്. ഇതിന് പുറമെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ചിരിക്കുന്ന സാവകാശ അപേക്ഷയും ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കോടതി അലക്ഷ്യ ഹർജികൾ ഒന്നും ലിസ്റ്റ് ചെയ്തിട്ടില്ല.