മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

Jaihind Webdesk
Sunday, December 30, 2018

Makaravilakku

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്. അതേസമയം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശബരിമലയിലെ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

ശ്രീകോവിലിൽ വിളക്ക് തെളിയിച്ച ശേഷം മേൽശാന്തി വി.എൻ വാസുദേവൻ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നു. നട തുറന്നതോടെ അയ്യപ്പഭക്തർ പതിനെട്ടാം ചവിട്ടി അയ്യപ്പദര്‍ശനം നടത്തി. തിങ്കളാഴ്ച പുലർച്ചെ മൂന്നേ കാലോടെ നെയ്യഭിഷേകം ആരംഭിക്കും. മകരവിളക്ക് മഹോത്സവത്തിനായി അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഭക്തര്‍ കൂടുതലായി എത്തുന്നുണ്ട്. യുവതികൾ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് പോലീസ് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടിയിട്ടുണ്ട്.

Makaravilakku

Makaravilakku

Makaravilakku