ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും

Jaihind News Bureau
Saturday, August 17, 2019

Sabarimala-Nada-3

അടുത്ത മണ്ഡല കാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ചിങ്ങമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരമാണ് ശബരിമല നടതുറന്നത്.

ചിങ്ങമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരം 5 മണിക്കാണ് ശബരിമല നട തുറന്നത്. മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി തിരുനട തുറന്ന് നെയ് വിളക്ക് തെളിയിച്ച് ഭവാനെ ഭക്തരുടെ സാന്നിധ്യമറിയിച്ചു. തുടർന്ന് പതിനെട്ടാം പടിയിലൂടെ ഇറങ്ങി തിരുമുറ്റത്തെ ആഴിയിലേക്ക് അഗ്‌നി പകർന്നു. ഇതിന് പിന്നാലെ ഭക്തർ 18 അം പടി ചവിട്ടി ദർശനം നടത്തി. ഇന്നലെ വെള്ളിയാഴ്ച്ച പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല.
ഇന്ന് പുലർച്ചെ 5 ന് നിർമ്മാല്ല്യ ദർശനവും തുടർന്ന് നെയ്യഭിഷേകവും നടന്നു. 5.15 ന് മഹാഗണപതി ഹോമം ഉൾപ്പെടെയുള്ള ചടങ്ങുകളും നടന്നു. വരുന്ന മണ്ഡലകാലത്തേക്കുള്ള ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇപ്പോൾ തിരഞ്ഞെടുക്കുന്ന മേൽശാന്തിമാർ കന്നിമാസം ഒന്ന് മുതൽ 3ഹ വരെ ശബരിമലയിലും മാളികപ്പുറത്തും ഭജനമിരിക്കും. വൃശ്ചികമാസം 1 ന് പുതിയ മേൽശാന്തിമാരുടെ നേത്യത്യത്താലാണ് നട തുറക്കുന്നത്. ചിങ്ങമാസ പൂജകൾ പൂർത്തിയാകുന്ന 21 ന് സ ഹസ്ര കലശപൂജയും അഭിഷേകവുമുൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. തുടർന്ന് രാത്രി 10 ന് അയ്യപ്പ വിഗ്രഹത്തിൽ ഭസ്മം ചാർത്തി യോഗദണ്ഡും കൈയിൽ ജപമാലയും ധരിപ്പിച്ച ശേഷം ഹരിവരാസനം പാടി ഭഗവാനെ യോഗനിദ്രയിലാക്കിയ ശേഷം നടയടക്കുന്നതോടെ ചിങ്ങമാസ പൂജകൾക്ക് സമാപനമാകും. സെപ്തമ്പർ 9 ന് വൈകുന്നേരം 5 ന് വീണ്ടും ശബരിമല നടതുറക്കും.

https://youtu.be/voLgJvV5c6A