റിവ്യൂ ഹര്‍ജിയില്‍ തീരുമാനമായില്ല; സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Friday, October 19, 2018


ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായില്ല. വിഷയം പഠിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനം.

25 റിവ്യൂ ഹർജികളിലും ബോർഡ് കക്ഷിയാണെന്നും, അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയുമായി ആലോചിച്ച് റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ പറഞ്ഞു.