പോലീസിന്‍റെ കാര്യത്തില്‍ ജാഗ്രത വേണം, ശബരിമല തിരിച്ചടിയായി : കോടിയേരി ബാലകൃഷ്ണന്‍

Jaihind Webdesk
Friday, July 26, 2019

KodiyeriBalakrishnan

ശബരിമല, പോലീസ് വിഷയങ്ങള്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന്സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസികളല്ലാത്ത സ്ത്രീകൾ ശബരിമലയിൽ കയറിയത് തിരിച്ചടിയായി. പോലീസിന്‍റെ കാര്യത്തിൽ ജാഗ്രത വേണമെന്നും കോടിയേരി ബാലകൃഷ്ണൻ പാർട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

കേരളത്തില്‍ രാഹുല്‍ ഗാന്ധി പ്രഭാവം എല്‍.ഡി.എഫിന് തിരിച്ചടിയായെന്നാണ് അഭിപ്രായരൂപീകരണവേളില്‍ മനസിലായതെന്നും കോടിയേരി പറയുന്നു. സ്ഥിരം എല്‍.ഡി.എഫ് വോട്ടുകള്‍ പോലും യു.ഡി.എഫിന് പോയി. അഭിപ്രായങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തിക്കും. പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിച്ച് തുടർനടപടിയെടുക്കുമെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.