ശബരിമല : 41 ദിവസത്തെ വ്രതം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Jaihind Webdesk
Tuesday, October 23, 2018

ശബരിമലയിൽ ദർശനത്തിനെത്തുന്നവർ 41 ദിവസത്തെ വ്രതമെടുത്തെന്ന് ഉറപ്പാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. പെരുമ്പാവൂർ സ്വദേശിയായ ശിവൻ കദളിയാണ് ഹർജി നൽകിയിരിക്കുന്നത്. സാംബവ മഹാസഭ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ഹർജി നൽകിയ ശിവൻ കദളി. ഇരുമുടിക്കെട്ടുമായി മലയിൽ എത്തുന്നവരോട് വ്രതമെടുത്താണ് വരുന്നതെന്ന് എഴുതിവാങ്ങാൻ ദേവസ്വം കമ്മീഷണറോട് നിർദേശിക്കണമെന്നാണ് ആവശ്യം.