ശബരിമല : സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Thursday, November 29, 2018

Opposition-Protest-at-Sabha

നിയമസഭാസമ്മേളനത്തിന്‍റെ രണ്ടാം ദിനവും പ്രക്ഷുബ്ധമായി.  പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

ശബരിമല വിഷയത്തില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിക്കുന്നു. ചോദ്യോത്തരവേള നിര്‍ത്തിവച്ച് ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദ് ചെയ്തു.