ഷാഫി പറമ്പിലിനെതിരെയുള്ള പോലീസ് മർദ്ദനം : കുറ്റക്കാരെ സസ്പെൻഡ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, November 21, 2019

നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഷാഫി പറമ്പിൽ എംഎൽഎയെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി.

നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്നും സഭയിലെത്തിയത്. എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല.

മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തരവേള ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു.