ചരക്കു സേവനനികുതി വകുപ്പ് കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ

Jaihind News Bureau
Wednesday, March 4, 2020

RameshChennithala-sabha-inside

ചരക്കു സേവനനികുതി വകുപ്പ് കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ.  നികുതി പിരിക്കാത്തത് സംസ്ഥാനത്തെ കടകെണിയിൽ ആക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ വിപണിയെ നയിക്കുന്നത് അധോലോകമാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.