ആർഎസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നുവെന്ന് രാഹുൽഗാന്ധി

Jaihind News Bureau
Thursday, December 26, 2019

rahul-gandhi-meet

ആർഎസ്എസിന്‍റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുന്നുവെന്ന് രാഹുൽഗാന്ധി. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കാൻ രാജ്യത്ത് തടങ്കൽ പാളയങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവനക്കെതിരെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെയും അസമിലെ തടങ്കൽ കേന്ദ്രത്തിന്‍റെയും വീഡിയോ സഹിതമാണ് രാഹുൽ ട്വീറ്റ് ചെയ്തത്. ഝൂട്ട്ഝൂട്ട്ഝൂട്ട് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ്.