മധ്യപ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ വിലക്കുമെന്ന് കമല്‍നാഥ്

മധ്യപ്രദേശില്‍ ഗോവധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി കേസ് എടുത്ത നടപടി ഇനിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. ഈ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ 22 സീറ്റുകള്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് നേടുമെന്നും അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പൊതുഇടങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ കര്‍ശനമായി നിരോധിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.

മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കും. ആര്‍.എസ്.എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കുമെന്നും കമല്‍നാഥ് പറഞ്ഞു. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

Comments (0)
Add Comment