ഇരുമുടിക്കെട്ടില്ലാതെ ആർഎസ് എസ് പ്രവർത്തകർ പതിനെട്ടാം പടിയിൽ

Jaihind Webdesk
Tuesday, November 6, 2018

ഇരുമുടിക്കെട്ടില്ലാതെ ആർഎസ് എസ് പ്രവർത്തകർ പതിനെട്ടാം പടിയിൽ. വൽസൺ തില്ലങ്കേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പതിനെട്ടാം പടിയിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

എന്നാൽ ശബരിമലയിൽ ആചാരലംഘനം നടത്തിയിട്ടില്ലെന്നും ഇരുമുടിക്കെട്ടുമായാണ് പതിനെട്ടാം പടി ചവിട്ടിയതെന്നും ബഹളം കേട്ട് തിരിച്ചിറങ്ങുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. അല്ലാത്തപക്ഷം അയ്യപ്പനോട് മാപ്പപേക്ഷിക്കാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.