കുപ്രിസിദ്ധ സിബാംബിയൻ മുന്‍ പ്രസിഡന്റ് റോബർട്ട് മുഗാബെ അന്തരിച്ചു. നിലവിലെ പ്രസിഡന്റ് എമ്മേർസൺ മാംഗാഗ്വയാണ് 97കാരനായ മുൻ പ്രസിഡന്റ് റോബർട്ട് ഗബ്രിയൽ മുഗാബെ അന്തരിച്ചതായുള്ള വാര്‍ത്ത ലോകത്തോട് സ്ഥിരീകരിച്ചത്. 1980 സിംബാംവേ ബ്രിട്ടനിൽ സ്വതന്ത്രമായത് മുതൽ മുഗാംബെ 37 വർഷം സിംബാവേയുടെ പ്രസിഡന്റായിരുന്നു. ഭരണഘടന അട്ടിമറിച്ച് രണ്ടാം ഭാര്യ ഗ്രേസിനു അധികാരം നൽകാനുളള ഏകാധിപത്യ നീക്കങ്ങൾക്ക് ഒടുവിൽ 2017ലാണ് സൈന്യം അധികാരം പിടിച്ചെടുത്തതോടെ മുഗാബെ രാജിവയ്ക്കാൻ നിർബന്ധിതനായത്.
ഒരു രാജ്യത്തെ ബ്രിട്ടീഷ് കോളനി വാഴ്ചയിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതിന് ശേഷം ഏകാധിപത്യ ശൈലിയിലൂടെ അതേ രാജ്യത്തെ ജനങ്ങളെ ജീവിതം വഴിമുട്ടിച്ച നേതാവായാണ് മുഗാബെയെ ചരിത്രം വിലയിരുത്തുക. എതിരാളികളെ ക്രൂരമായി അടിച്ചമർത്തിക്കൊണ്ടും രാജ്യത്തെ സമ്പദ് വ്യവസ്ഥ തകിടം മറിച്ചുകൊണ്ടും രാജ്യത്തിന്റെ ശത്രുവായി മുഗാബെ മാറി. മനുഷ്യാവകാശത്തെ അടിച്ചമർത്തിയും തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചുമാണ് മുഗാബെ അധികാരം നിലനിറുത്തുന്നത് എന്ന ആക്ഷേപവും ഉയർന്നിരുന്നു. ഭരണഘടന അട്ടിമറിച്ച് രണ്ടാംഭാര്യ ഗ്രേസിനു അധികാരം നൽകാനുളള ഏകാധിപത്യ നീക്കങ്ങൾക്ക് ഒടുവിൽ 2017-ൽ സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് മുഗാബെ രാജിവയ്ക്കാൻ നിർബന്ധിതനായത്.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സിങ്കപ്പൂരിൽ ചികിത്സയിലിരിക്കെയായിരുന്നു മുഗാബെയുടെ അന്ത്യം.
സിബാംബിയൻ ജനതയുടെ ആദരവും പിന്നീട് വെറുപ്പും ഒരുപോലെ ഏറ്റുവാങ്ങിയ അതികായന് രോഗത്തിന് കീഴടങ്ങി മടങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ വിട വാങ്ങുന്നത് ആധുനിക കാലഘട്ടം കണ്ട ഒരു സ്വച്ഛേധിപതിയാണ്.