റിക്സണ്‍ പറയുന്നു: “അത് പ്രഹസനമല്ല, രാഹുലും പ്രിയങ്കയും ചെയ്തത് മനുഷ്യത്വം; അവരെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യരുത്” – വീഡിയോ

Jaihind Webdesk
Friday, April 5, 2019

Rikson-Oommen Rahul Gandhi

കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകർ അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട സൈബര്‍ സംഘി-സഖാക്കളുടെ പ്രചാരണം അടിസ്ഥാനരഹിതമെന്ന് അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ റിക്സണ്‍ ഉമ്മന്‍.

മാധ്യമപ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സഹായഹസ്തവുമായി എത്തിയതിനെതിരെ സൈബര്‍ ഇടത്തില്‍ സംഘി-സഖാക്കള്‍ ഒരുപോലെവ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് അപകടത്തില്‍ പെട്ട റിക്സണ്‍ ഉമ്മന്‍ ജയ്ഹിന്ദ് ടി.വിയോട് പ്രതികരിച്ചു. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചതെന്താണെന്നും റിക്സണ്‍  വ്യക്തമാക്കി.

തികച്ചും ആകസ്മികമായി ഉണ്ടായ അപകടം കണ്ടതോടെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തങ്ങളുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു ഉണ്ടായത്. അവരുടെ ആ ഇടപെടല്‍ മനുഷ്യത്വത്തെയാണ് കാണിക്കുന്നത്. അപകടത്തില്‍പ്പെട്ട ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു രാഹുലും പ്രിയങ്കയും ചെയ്തതെന്ന് റിക്സണ്‍ പറയുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയവത്ക്കരിച്ച് ഗൂഢലക്ഷ്യത്തോടെ  സൈബര്‍ സംഘി സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുപ്രചാരണം നടത്തുന്നത് തികച്ചും മനുഷ്യത്വരഹിതമാണെന്നും റിക്സണ്‍ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യത്വം കാണിച്ചതിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യരുതെന്നും റിക്സണ്‍ ഇവരോട് പറയുന്നു. ജയ്ഹിന്ദ് ടി.വിയുടെ ന്യൂസ് ടുഡേ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ഇന്ത്യ എഹെഡ് കറസ്പോണ്ടന്‍റായ റിക്സണ്‍ ഉമ്മന്‍.

വീഡിയോ കാണാം:

https://www.youtube.com/watch?v=eil6ENfdQPo