റീപോളിംഗ് : കിഴക്കേ കടുങ്ങല്ലൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Jaihind Webdesk
Tuesday, April 30, 2019

എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ റീപോളിംഗ് പുരോഗമിക്കുന്നു. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ആം നമ്പർ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ബൂത്തിൽ പോൾ ചെയ്തതിനേക്കാൾ അധികം വോട്ട് ഇവിഎമ്മിൽ രേഖപ്പെടുത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിംഗിന് ഉത്തരവിട്ടത്. 925 വോട്ടർമാരുള്ള ബൂത്തിൽ കഴിഞ്ഞ തവണ 715 പേരാണ് വോട്ട് ചെയ്തത്.