രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയിൽ വിധി നാളെ

Jaihind Webdesk
Thursday, November 29, 2018

മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിഎസ്എൻഎൽ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷയിൽ കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് നാളെ വിധി പറയുക. കൊട്ടാരക്കര സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന രഹ്ന ഫാത്തിമയെ രാവിലെ കോടതിയിൽ എത്തിച്ചിരുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നു കാട്ടി ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോൻ നൽകിയ പരാതിയിലാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്.[yop_poll id=2]