രഹ്ന ഫാത്തിമക്കെതിരെ ഉദ്യോഗസ്ഥതല നടപടിയുമായി ബിഎസ്എന്‍എല്‍

Jaihind Webdesk
Monday, October 22, 2018

ശബരിമല കയറാനെത്തി മടങ്ങിയ രഹ്ന ഫാത്തിമക്കെതിരെ നടപടിയുമായി ബിഎസ്എന്‍എല്‍.   രഹ്നയ്ക്കെതിരായി ഉദ്യോഗസ്ഥതല നടപടി സ്വീകരിച്ചു. തസ്തികാമാറ്റവും സ്ഥലംമാറ്റവുമാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്. എറണാകുളം ബോട്ട്‌ജെട്ടി ഓഫീസില്‍ നിന്നും രവിപുരത്തേക്കാണ് മാറ്റം ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്ത തസ്തികയിലേക്കും രഹ്നയെ മാറ്റിയിട്ടുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ സംബന്ധിച്ച് ബിഎസ്എന്‍എല്‍ രഹ്‌നയോട് വിശദീകരണവും തേടിയിട്ടുണ്ട്.

രഹ്ന ബിഎസ്എന്‍എല്‍ ജീവനക്കാരിയാണെന്ന് അറിഞ്ഞതോടെ നിരവധി പേരാണ് ഔദ്യോഗിക ഫെയ്സ്ബുക്കിലും മറ്റുമായി ബിഎസ്എന്‍എല്ലിന് നേരെ തിരിഞ്ഞത്. ഇന്നലെ ഫെയ്സ്ബുക്കിലും തങ്ങളുടെ നിലപാട് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ്  രഹ്നയ്ക്കെതിരായ  ഉദ്യോഗസ്ഥ തല നടപടി.  സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ സംബന്ധിച്ച്  ബിഎസ്എന്‍എല്‍ രഹ്‌നയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇതിനുള്ള രഹ്നയുടെ മറുപടിയുടെയും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന്‍റെയും പത്തനംതിട്ട പൊലിസ് രഹ്നക്കെതിരെ എടുത്തിട്ടുള്ള കേസിന്‍റെ ഗതിയുടെയും അടിസ്ഥാനത്തിലാകും തുടര്‍നടപടി.