ഷിപ്പ് ബ്രേക്കിംഗ് വ്യവസായത്തിൽ പ്രവർത്തി എടുക്കുന്ന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താൻ ഉതകുന്ന വ്യവസ്ഥകൾ റീ സൈക്ലിങ് ഓഫ് ഷിപ്പ് നിയമത്തിൽ ഉണ്ടാകണം : എൻ കെ പ്രേമചന്ദ്രൻ

ഷിപ്പ് ബ്രേക്കിംഗ് വ്യവസായത്തിൽ പ്രവർത്തി എടുക്കുന്ന തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പു വരുത്താൻ ഉതകുന്ന വ്യവസ്ഥകൾ റീ സൈക്ലിങ് ഓഫ് ഷിപ്പ് നിയമത്തിൽ ഉണ്ടാകണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഷിപ്പ് ബ്രേക്കിംഗ് വ്യവസായത്തിലെ ഏറ്റവും പ്രധാന ഘടകം തൊഴിലാളികളാണ്. പരിസ്ഥിതി പരിരക്ഷയ്ക്കും ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും മുൻഗണന നൽകണം. വ്യവസായ ത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും ക്രമീകരിക്കുന്നതിനും സ്വാതന്ത്ര്യവും നിഷ്പക്ഷവുമായ അതോറിറ്റി അനിവാര്യമാണ്.

കപ്പൽ നിർമ്മാണ മേഖലയിൽ ആഗോളതലത്തിൽ ഇന്ത്യ ഒരു ശതമാനത്തിനു താഴെയാണ് എന്നാൽ ബ്രേക്കിംഗ് വ്യവസായത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ് എന്നത് വിരോധാഭാസമാണ്.

മേക്ക് ഇൻ ഇന്ത്യ മുദ്രാവാക്യം ഉയർത്തുന്ന കേന്ദ്ര ഗവൺമെന്റിന്റെ കാലയളവിൽ ഇന്ത്യ ഡംപ് ഇൻ ഇന്ത്യയായി മാറരുതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

NK Premachandran
Comments (0)
Add Comment