രൂപ വീണ്ടും തകർന്നടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.77 രൂപയിലെത്തി. ചരിത്രത്തിലെ വലിയ ഇടിവാണ് രൂപയുടെ മൂല്യത്തിൽ സംഭവിച്ചിരിക്കുന്നത്. ഇന്നലെയും രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ഓഹരി വിപണിയിലും തകർച്ച രേഖപ്പെടുത്തി. റിസർവ് ബാങ്ക് നാളെ വായ്പ നിരക്ക് വർധിപ്പിക്കുമെന്നാണ് സൂചന.
രാജ്യാന്തര വിപണിയിൽ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തിൽ ഡോളർ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാൻ കാരണമായത്. ഡോളറിന് 12 മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. വരും ദിവസങ്ങളിലും ഡോളർ കൂടുതൽ കരുത്താർജിക്കുമെന്നും അതിനാൽ രൂപ വീണ്ടും താഴേക്കു പതിക്കുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധർ നൽകുന്ന സൂചന. ഇന്ത്യൻ സാമ്പത്തിക രംഗത്തിനു രൂപയുടെ ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയുടെ വ്യാപാര കമ്മിയും വിദേശ ഇടപാടുകളുടെ മൊത്തം കണക്കിലെ കമ്മിയും വർധിക്കുമെന്നാണു ആശങ്ക. ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമെന്ന നിലയിൽ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകും. എന്നാൽ വിദേശത്തുനിന്നും നാട്ടിലേക്കു പണം അയക്കുന്നവർക്ക് ഇത് നേട്ടമാണ്. രൂപയുടെ തകർച്ചയോടെ ഓഹരി വിപണിയും ഇടിവോടെ തുടങ്ങി. സെൻസെക്‌സ് 500 പോയിന്റും നിഫ്റ്റി 160 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു
https://www.youtube.com/watch?v=JrKB7zim_fs