രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ഒരാൾ അറസ്റ്റിൽ; അറസ്റ്റിലായത് 28 ദിവസത്തിന് ശേഷം

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫാണ് അറസ്റ്റിലായത്. എൻഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടന്ന് 28 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. സ്ഫോടന കേസിലെ പ്രധാന ആസൂത്രകനാണ് അറസ്റ്റിലായിരിക്കുന്നത്. കഫേയിൽ ബോംബ് വച്ച ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്സവിർ ഷസീബ് ഹുസൈൻ എന്നയാളാണ് ബോംബ് വെച്ചതെന്ന് തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുൽ മതീൻ താഹ എന്നയാളാണ് സ്ഫോടനത്തിന്‍റെ മറ്റൊരു ആസൂത്രകൻ. ഇരുവരും ഒളിവിലാണ്. ഇവർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് എന്‍ഐഎ വ്യക്തമാക്കി.

Comments (0)
Add Comment