സാധാരണക്കാരനു ഓണക്കിറ്റ് പോലും നൽകാതെ ധനവകുപ്പും സർക്കാരും കാട്ടുന്നത് കടുത്ത വഞ്ചനയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 10, 2019

കോടികൾ ചിലവഴിച്ച് ഡൽഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികൾ സൃഷ്ടിച്ചു ധൂർത്ത് തുടരുമ്പോഴും സാധാരണക്കാരനു ഓണക്കിറ്റ് പോലും നൽകാതെ ധനവകുപ്പും സർക്കാരും കടുത്ത വഞ്ചനയാണു കാട്ടിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു
കഴിഞ്ഞ ദിവസം മരാമത്ത് എൻജിനിയർമാർക്ക് പരിശീലനമെന്ന പേരിൽ ഒരു കോടി രൂപയാണു ധനവകുപ്പ് നൽകിയത്
ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകം പാവങ്ങളോട് കരുണയില്ലാത്ത സർക്കാരാണു കേരളം ഭരിക്കുന്നത്.

പ്രളയത്തിൽ ദുരിതത്തിലായവർക്ക് പതിനായിരം രൂപ നൽകാനാവാത്തത് സർക്കാരിന്റെയും ഉദ്വേഗസ്ഥരുടെയും ഗുരുതര വീഴ്ചയാണു ചുണ്ടിക്കാട്ടുന്നത് പ്രളയത്തിൽ പിരിച്ച തുക പോലുo നേരാവണ്ണം വിതരണം ചെയ്യാനറാത്തത് സർക്കാർ സoവിധാനങ്ങളുടെ പൂർണ്ണ പരാജയമാണെന്നുo ചെന്നിത്തല പറഞ്ഞു