മൊറൊട്ടോറിയം നിലനിൽക്കവെ ബാങ്കുകൾ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം പിൻവലിക്കുന്നു; വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, March 27, 2020

മൊറൊട്ടോറിയം നിലനിൽക്കവെ ബാങ്കുകൾ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ പണം പിൻവലിക്കുന്നതായി പരാതി. അനുമതിയില്ലാതെ പണം പിൻവലിക്കുന്നതിൽ നടപടിയിൽ വലയുന്നത് സാധാരണ ജനങ്ങളാണ്. അതേസമയം വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സ്വകാര്യ ബാങ്കുകളുടെ നിസഹകരണ നിലപാട് ജനങ്ങളെ വലയ്ക്കുകയാണ്. മാസം മുടങ്ങാതെ അടയ്ക്കേണ്ട ലോൺ തുക അനുമതിയില്ലാതെ പിടിച്ചെടുക്കുന്ന ബാങ്കുകളുടെ നിലപാടിന്റെ ഏറ്റവും പുതിയ തെളിവാണ് പുറത്ത് വരുന്നത്. 4762 രൂപ തന്‍റെ അക്കൗണ്ടിൽ നിന്ന് തന്‍റെ അനുമതി കൂടാതെ ബാങ്ക് പിടിച്ചെടുത്തതായി പരാതിക്കാരൻ പറയുന്നു.

സാമ്പത്തികമായി ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ സമയത്തും കൊള്ളലാഭം ഈടാക്കുകയാണ് സ്വകാര്യ ബാങ്കുകൾ . അതേ സമയം വിഷയത്തിൽ പ്രതിപക്ഷവും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. സ്വകാര്യ ബാങ്കുകളുടെ ഇത്തരം നടപടികൾ നിർത്തി വയ്ക്കണമെന്നും ഇവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.