ഗവർണറെ തിരികെ വിളിക്കണമെന്ന് രമേശ് ചെന്നിത്തല. ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി; പ്രതിപക്ഷ നേതാവിന്‍റെ കത്ത് അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നുവെന്ന് സ്പീക്കർ

Jaihind News Bureau
Saturday, January 25, 2020

ജനാധിപത്യ മര്യാദകൾ ലംഘിച്ച കേരള ഗവർണറെ രാഷ്ട്രപതി തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കർക്ക് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകി. നിയമസഭ ഐകകണ്‌ഠേന പാസാക്കിയ പ്രമേയത്തെ ഗവർണർ തള്ളി പറഞ്ഞത് പദവിയുടെ അന്തസത്തക്ക് യോജിച്ചതല്ലൈന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ കത്ത് കിട്ടിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. നിയമവശം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. കത്തിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.