സർക്കാരിന്‍റെ അലസത വിഴിഞ്ഞം പദ്ധതി വൈകാൻ ഇടയാക്കിയെന്ന് പ്രതിപക്ഷം

Jaihind Webdesk
Monday, January 28, 2019

Ramesh-Chennithala-Vizhinjam

സർക്കാരിന്‍റെ അലസതയാണ് വിഴിഞ്ഞം പദ്ധതി വൈകാൻ കാരണമെന്ന് പ്രതിപക്ഷം നിയമസഭയിൽ. വിഴിഞ്ഞം പദ്ധതി എന്ന് പൂർത്തികരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കുന്നതിൽ കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് വിഷയം നിയമസഭയിൽ ഉന്നയിച്ചത്. പദ്ധതി എന്ന് പൂർത്തികരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എ ആവശ്യപ്പെട്ടു. എന്നാൽ സമയബന്ധിതമായി പദ്ധതി പൂർത്തികരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അനിയന്ത്രിതമായി കാലതാമസമുണ്ടായതായ വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ടെന്നും
വിഴിഞ്ഞം പദ്ധതിക്കായി എത്ര റിവ്യു മീറ്റിംങ് വിളിച്ച് കൂട്ടിയെന്ന് വകുപ്പ്മന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ വകുപ്പ് മന്ത്രിക്കൊ സർക്കാരിനൊ സാധിച്ചില്ല.