‘ജ്വാല’ രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും

Jaihind Webdesk
Sunday, July 7, 2019

സ്വാതന്ത്ര്യ സമര സേനാനിയും മുൻ  കെ.പി.സി.സി പ്രസിഡന്‍റുമായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ കുറിച്ച് തയാറാക്കിയ കവിതകൾ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  പ്രകാശനം ചെയ്യും. അബ്ദുറഹിമാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നാളെ  രാവിലെ മലപ്പുറത്താണ് പരിപാടി.

മുഹമ്മദ്  അബ്ദുറഹിമാൻ  സാഹിബിന്‍റെ കർമ്മമണ്ഡലത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങളുടെ  കാവ്യാവിഷ്കാരമാണ് ജ്വാല. പി കൃഷ്ണൻനായർ മാസ്റ്റർ രചിച്ച്   എസ് അമൃത രാജ് സംഗീതവും ആലാപനവും നിർവഹിച്ച  ജ്വാലയുടെ പ്രകാശനം പ്രതിപക്ഷനേതാവ് രമശ് ചെന്നിത്തല നിർവഹിക്കും. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ പത്ത് മണിക്ക് മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് പരിപാടിയുടെ സംഘാടകർ.

വിദ്യാർത്ഥി യുവജന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്‍റ് കമ്മറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളിക്ക് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്മാരക അവാർഡ്  പ്രതിപക്ഷ നേതാവ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് വി.കെ അജിത്കുമാർ, കോളമിസ്റ്റ് സി.ഇ മൊയ്തീൻകുട്ടി, ബിൽഡിംഗ് ഡിസൈനർ കെ.വി മുരളീധരൻ, മാപ്പിളപ്പാട്ട് ഗായിക സുലൈഖ ചേളാരി എന്നിവരെയും ചടങ്ങിൽ  ആദരിക്കും.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ  മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഫോർ സെക്കുലർ സ്റ്റഡീസിന് അംഗീകാരം ലഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. ആര്യാടൻ മുഹമ്മദ്, എ.പി അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി സെക്രട്ടറിമാരായ പി.ടി അജയമോഹൻ, വി.എ കരിം, കെ.പി അബ്ദുൾമജീദ് തുടങ്ങിവർ പങ്കെടുക്കുന്ന  പ്രകാശന ചടങ്ങിൽ ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ് അദ്ധ്യക്ഷത വഹിക്കും.

teevandi enkile ennodu para