ഭരിക്കുന്നതിന് അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, June 10, 2019

Ramesh-Chennithala

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഇന്നുമുതൽ തുടർച്ചയായ 18 പ്രവൃത്തിദിവസങ്ങളിൽ സഭ ചേരും. അതിനിടെ നാലാം വർഷത്തിലേക്ക് കടക്കുന്ന ഇടത് സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന് നടക്കും. എന്നാല്‍ ഭരണരംഗത്ത് സമ്പൂർണ പരാജയമായ പിണറായി സർക്കാരിന് എന്ത് പ്രോഗ്രസ്സ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ജനങ്ങൾ തന്നെ സമ്പൂർണ പരാജയമെന്ന് വിധിയെഴുതിയ പിണറായി സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് വലിയ തമാശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ 19 സീറ്റിലും ജനങ്ങൾ തോൽപ്പിച്ചതിന്‍റെ ചൂടാറിയിട്ടില്ല. ഇപ്പോൾ 123 നിയമസഭാ സീറ്റിലും ഇടതുമുന്നണി പിന്നിലാണ്. ഭരിക്കുന്നതിന് അർഹത നഷ്ടപ്പെട്ട സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്നത് അപഹാസ്യമാണ്. മൂന്ന് വർഷം പൂർത്തിയാക്കിയ സർക്കാരിന് ഒരു നേട്ടം പോലും അവകാശപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

teevandi enkile ennodu para