പ്രഗ്യാ സിംഗ് അപമാനിച്ചത് രാഷ്ട്രത്തെ, രാജ്യം മാപ്പ് നല്‍കില്ല : രമേശ് ചെന്നിത്തല

Thursday, May 16, 2019

Ramesh-Chennithala-Jan-15

രാഷ്ട്രപിതാവിനെ അപമാനിച്ചതിലൂടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് താക്കൂര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാഥുറാം ഗോഡ്സെയെ രാജ്യ സ്നേഹിയായി ചിത്രീകരിച്ചത് മാപ്പര്‍ഹിക്കാത്തതാണ്. ഇത്തരത്തിലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിതിലൂടെ ദേശവിരുദ്ധ പ്രവൃത്തിയാണ് ബി.ജെ.പി ചെയ്തത്.

രാഷ്ട്രപിതാവിനെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. പ്രഗ്യാ സിംഗിനെതിരെ കേസെടുക്കുകയാണ് വേണ്ടത്. രാജ്യം അവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.