മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, September 5, 2018

മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനത്ത് ഭരണ സ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് മന്ത്രിമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് വിദേശത്ത് പോയപ്പോൾ പകരം ചുമതല ആർക്കും നൽകാത്തതെന്നും അദേഹം ആരോപിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ കർഷകരുടെ കടങ്ങൾ എഴുത്തളളണമെന്നും തിരുവനന്തപുരം പ്രസ് ക്‌ളബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നത പോലും രൂക്ഷമായതായി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ ഭരണസംതംഭനമാണെന്നും അത് ദുരിതാശ്വാസ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം നേതാവ് ചൂണ്ടികാട്ടി.

പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണ്. പ്രളയബാധിത പ്രദേശങ്ങളിലെ കർഷകരുടെ കടങ്ങൾ എഴുത്തളളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ദുരിതാശ്വാസ നിധി പിരിക്കുന്നതിനായി വിദേശത്ത് പോകാനുള്ള മന്ത്രിമാരുടെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു

സർക്കാർ ജീവനക്കാരിൽ നിന്നും ഒരു മാസത്തെ ശമ്പളം നിർബന്ധിപ്പിച്ച് വാങ്ങാനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

നവ കേരള പദ്ധതിയുടെ കൺസൾട്ടന്‍റായി നിരവധി ആരോപണങ്ങൾ നേരിടുന്ന കെ. പി എം. ജി എന്ന കമ്പനിയെ നിയമിച്ചത് സർക്കാർ ഗൗരവമായി ആലോചന ഇല്ലാതെയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.