പ്രളയ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച; പ്രളയസെസ് പിന്‍വലിക്കാന്‍ സർക്കാർ തയാറാകണം : രമേശ് ചെന്നിത്തല

പ്രളയം ബാധിച്ചവരുടെ ജീവിതം സർക്കാർ നരകതുല്യമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമയബന്ധിതമായി നഷ്ടപരിഹാരം വിതരണം ചെയ്യണം. പ്രളയ സെസ് എന്ന അമിത ഭാരം പിൻവലിക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ തുടർച്ചയായുണ്ടായ പ്രളയങ്ങളെ കാര്യക്ഷമമായി നേരിടുന്നതിലും ദുരിതബാധിതർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിലുമുൾപ്പെടെ സർക്കാരിനുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. സർക്കാർ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് മാത്രമേ ധനസഹായമായ 10,000 രൂപ നൽകൂ എന്ന ഉത്തരവ് സർക്കാർ തിരുത്തണം. എല്ലാ ദുരിതബാധിതർക്കും സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്ര വലിയ ദുരന്തത്തിലും കേന്ദ്രം അടിയന്തര സഹായം നൽകിയില്ല. കേരളത്തിൽ തുടർച്ചയായുണ്ടാവുന്ന പ്രളയത്തിന്‍റെ കാരണത്തെക്കുറിച്ചു സമഗ്രമായ പഠനം നടത്തണം. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിലെ ക്വാറികൾ അടിയന്തരമായി അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനം വലിയ സാമ്പത്തീക പ്രതിസന്ധി നേരിടുമ്പോൾ സർക്കാർ കാബിനറ്റ് റാങ്ക് വാരിക്കോരി കൊടുക്കുകയാണെന്ന് സർക്കാർ ചെയ്യുന്നത്. കേരള പുനർനിർമാണം വാക്കുകളിൽ മാത്രമായി ഒതുങ്ങിയെന്നും രമേശ്  ചെന്നിത്തല കുറ്റപ്പെടുത്തി.

Ramesh Chennithalakerala floods
Comments (0)
Add Comment