ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി രമേശ്‌ ചെന്നിത്തല

Jaihind Webdesk
Saturday, June 15, 2019

Ramesh-Chennithala

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. കേരള പൊലീസിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഭരണതലത്തിലെ വീഴ്ചയാണ്. കേരള പോലീസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങൾ പോലീസുകാരുടെ മാനസിക നിലയെ വരെ ബാധിക്കുന്ന തരത്തിൽ എത്തിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.