സ്ഥാനാര്‍ഥിക്കെതിരായ ആക്രമണം; സി.പി.എം അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നതിന്‍റെ തെളിവ്: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 18, 2019

Ramesh-Cehnnithala

വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ സി.പി.എം ലോക്കല്‍  കമ്മിറ്റി അംഗം സി.ഒ.ടി നസീറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അക്രമ രാഷ്ട്രീയം   ഉപേക്ഷിക്കാന്‍ സി.പി.എം  തിരുമാനിച്ചിട്ടില്ലന്നതിന്‍റെ തെളിവാണ് ഈ ആക്രമണം. തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന  സ്റ്റാലിനിസ്റ്റ്    പ്രത്യയശാസ്ത്രമാണ് സി.പി.എമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

teevandi enkile ennodu para