സ്പീക്കറുടേത് ഏകാധിപത്യ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ ആത്മപരിശോധന നടത്തണം. സഭയിൽ അല്ലാതെ എവിടെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കണ്ടേതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചെയറിൽ നിന്നും നീതി ലഭിക്കുന്നില്ല. പ്രതിപക്ഷത്തെ സംരക്ഷിക്കേണ്ട സ്പീക്കർ മുഖ്യമന്ത്രി പറയുന്നതാണ് അനുസരിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സ്പീക്കർ അനുവദിക്കുന്നില്ല. സർക്കാരിനെ സ്പീക്കർ സംരക്ഷിക്കുന്നു.
പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടെയും സീമകള്‍ ലംഘിക്കുന്നുവെന്ന് സ്പീക്കര്‍ പറയുമ്പോള്‍ അദ്ദേഹം പഴയ കാര്യങ്ങളെക്കുറിച്ച് ആത്മ പരിശോധന നടത്തണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചു. പ്രതിപക്ഷം ഇപ്പോള്‍ ഡയസ് തകര്‍ത്തില്ല. ഡയസില്‍ കയറി നൃത്തം ചെയ്തിട്ടില്ല. പ്രതിപക്ഷത്തിന്‍റെ അവകാശമാണ് റൂള്‍ 50. ഇത് പോലും അനുവദിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. ഇത് ഏകാധിപത്യപരമായ സമീപനമാണ്. പ്രതിപക്ഷത്തിന്‍റെ ഭരണഘടനാ പരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നിരവധി തവണ സോളാര്‍ കേസിലും ബാര്‍കോഴ കേസിലും അടിയന്തിര പ്രമേയം അവതരിപ്പിച്ചവരാണ് ഇപ്പോള്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഭയമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്‍റെ ജനാധിപത്യ അവകാശങ്ങൾ ചവിടിമെതിക്കുന്നു. പ്രതിപക്ഷത്തോട് സ്പീക്കർക്കുള്ള സമീപനം മാറ്റണം.
ശബരിമലയിൽ ഒരു സൗകര്യവും ഇല്ല. ഒത്തുകളിയുടെ ഭാഗമായാണ് ബിജെപി സമരം പിൻവലിച്ചതെന്നും സിപിഎം -ബിജെപി രഹസ്യ അജണ്ടയാണ് ഇതിന് പിന്നിലെന്നും അജണ്ടയെന്തെന്ന് മുഖ്യമന്ത്രി പുറത്ത് വിടണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/152831428240941/videos/1004262816426402/