കേരളത്തിന്‍റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Saturday, June 29, 2019

കേരളത്തിന്‍റെ വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്കും കത്ത് അയച്ചു.

കേരളത്തിന്‍റെ ത്രൈമാസ മണ്ണെണ്ണ വിഹിതം 13,908 ലിറ്റര്‍ ആയിരുന്നത് കേന്ദ്രം 9,284 ലിറ്ററായാണ് വെട്ടിക്കുറച്ചത്. ഇതോടെ കേരളത്തിലെ 98 ശതമാനം പേര്‍ക്കും മണ്ണെണ്ണ ലഭിക്കാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷനേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തോടുള്ള ഈ അവഗണന സാധാരണക്കാരെ വിഷമത്തിലാക്കുന്നതാണ്. മത്സ്യത്തൊഴിലാളികള്‍ക്കും ഇത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്തിന് നേരത്തെ ഉണ്ടായിരുന്ന മണ്ണെണ്ണ  വിഹിതം പുനഃസ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും കേന്ദ്ര സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.