ശബരിമല വിഷയത്തിൽ ബിജെപി മാർച്ച് നടത്തേണ്ടത് കേന്ദ്രത്തില്‍ : രമേശ് ചെന്നിത്തല

Tuesday, October 16, 2018

ശബരിമല വിഷയത്തിൽ ബിജെപി മാർച്ച് നടത്തേണ്ടത് കേന്ദ്രത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത്കൊണ്ട് കേന്ദ്ര സർക്കാരിനോട് ഓർഡിനൻസ് ഇറക്കാൻ ആവശ്യപ്പെടുന്നില്ലെന്നും ബി ജെ പിയുടെയും സി പി എമ്മിന്‍റെയും കള്ളക്കളിയാണ് പുറത്ത് വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു. ഡി.എഫ് എസ്.സി/എസ്.എടി സംസ്ഥാന ഏകോപന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം