കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, August 8, 2019

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ നിരവധി ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജീവഹാനി ഉണ്ടായിട്ടുള്ളതു കൂടാതെ, നിരവധിപേരുടെ വീടുകള്‍ക്കും കൃഷികള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതുമൂലം നിരവധി കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞു. ഇവര്‍ക്കെല്ലാം സഹായം എത്തിക്കാന്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഒന്നാകെ മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.